ഇ​ന്ത്യ വേ​ദി​യാ​യ അ​ണ്ട​ർ-17 വ​നി​താ ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് മാ​റ്റു​ന്നു
Saturday, April 4, 2020 9:15 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ വേ​ദി​യാ​യ അ​ണ്ട​ർ-17 വ​നി​താ ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് മാ​റ്റും. ഫി​ഫ ഉ​പ​സ​മി​തി രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ സം​ഘ​ട​ന​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം കാ​ര​ണ​മാ​ണ് തീ​രു​മാ​നം.

ന​വം​ബ​ർ ര​ണ്ട് മു​ത​ൽ 21 വ​രെ​യാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​ന്ത്യ വ​നി​താ ലോ​ക​ക​പ്പി​ന് വേ​ദി​യാ​കു​ന്ന​ത് ആ​ദ്യ​മാ​ണ്.

കോ​ൽ​ക്ക​ത്ത, ഗു​വ​ഹാ​ത്തി, ഭു​വ​നേ​ശ്വ​ർ, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വേ​ദി​ക​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 16 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​യു​ടെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.