യോ​ഗ​ചെ​യ്യു​ന്ന​വ​രും അ​തി​ജീ​വ​ന​ത്തി​നാ​യി പൊ​രു​തു​ന്ന​വ​രും; വി​മ​ർ​ശി​ച്ച് സി​ബ​ൽ
Wednesday, April 1, 2020 5:50 PM IST
ന്യൂ​ഡ​ൽ​ഹി: കൃ​ത്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളി​ല്ലാ​തെ കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ. ഒ​രു കൂ​ട്ട​ർ വീ​ട്ടി​ലി​രു​ന്നു രാ​മാ​യ​ണം കാ​ണു​ന്പോ​ൾ മ​റ്റൊ​രു കൂ​ട്ട​ർ അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ടു ത​രം ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ഒ​രു വി​ഭാ​ഗ​ക്കാ​ർ വീ​ടു​ക​ളി​ൽ രാ​മാ​യ​ണം കാ​ണു​ക​യും യോ​ഗ ചെ​യ്യു​ക​യും ചെ​യ്യു​ന്നു. മ​റ്റൊ​രു കൂ​ട്ട​ർ ഭ​ക്ഷ​ണ​മോ പാ​ർ​പ്പി​ട​മോ പി​ന്തു​ണ​യോ ഇ​ല്ലാ​തെ അ​തി​ജീ​വ​ന​ത്തി​നാ​യി പൊ​രു​തു​ന്നു- ക​പി​ൽ സി​ബ​ൽ ട്വീ​റ്റ് ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി താ​ൻ യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ കു​ടി​യേ​റ്റ ​തൊ​ഴി​ലാ​ളി​ക​ളെ ഒ​രു​മി​ച്ചി​രു​ത്തി അ​ണു​നാ​ശി​നി ത​ളി​ച്ച സം​ഭ​വ​വും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു ത​ന്നെ​യാ​ണു പു​റ​ത്തു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.