ക്രൈ​സ്റ്റ് ച​ർ‌​ച്ച് ആ​ക്ര​മ​ണം; പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി
Thursday, March 26, 2020 9:21 AM IST
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡ് ക്രൈ​സ്റ്റ് ച​ർ‌​ച്ചി​ൽ മു​സ്‌​ലിം പ​ള്ളി​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി. കൊ​ല​യാ​ളി​യാ​യ ബ്ര​ന്‍റ​ൺ ട​റാ​ന്‍റ് (29) ആ​ണ് 51 പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സി​ൽ കു​റ്റ സ​മ്മ​തം ന​ട​ത്തി​യ​ത്. മ​റ്റൊ​രു 40 പേ​രെ കൂ​ടി വ​ക​വ​രു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​യാ​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം മൂ​ലം കോ​ട​തി​യി​ൽ പ്ര​വേ​ശ​നം നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ന്ന പ​ള്ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ട​റ​ന്‍റ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. നേ​ര​ത്തെ ഇ​യാ​ൾ കു​റ്റം നി​ഷേ​ധി​ച്ചി​രു​ന്നു.

2019 മാ​ർ​ച്ചി​ലാ​ണ് ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ ര​ണ്ടു മു​സ്‌​ലിംപ​ള്ളി​ക​ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഇ​ന്ത്യക്കാ​രും മ​രി​ച്ചി​രു​ന്നു. ലോ​ക​ത്തെ ഞെ​ട്ടി​ച്ച ആ​ക്ര​മ​ണം അ​ക്ര​മി സ്വ​ന്തം ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഒ​രു തോ​ക്കി​ന്‍റെ മു​ന​യി​ൽ നി​ര​വ​ധി പേ​ർ മ​രി​ച്ചു വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ക്ര​മി ത​ത്സ​മ​യം പു​റ​ത്തു​വി​ട്ട​ത്. അ​ക്ര​മി സ്വ​ന്തം തൊ​പ്പി​ക്ക് മു​ക​ളി​ൽ വ​ച്ച ക്യാ​മ​റ​യി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ട്ടാ​ള​ വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ളു​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.