അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു പേ​ര്‍ മ​രി​ച്ചു
Saturday, February 29, 2020 6:55 PM IST
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​യി​ലെ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം പു​തു​ജീ​വ​ൻ ട്ര​സ്റ്റ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ണ് മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​വ​ച്ചാ​ണ് മൂ​ന്നാ​മ​ത്തെ​യാ​ൾ മ​രി​ച്ച​ത്. അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ആ​റ് അ​ന്തേ​വാ​സി​ക​ൾ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്. ല​ഹ​രി വി​മു​ക്ത ചി​കി​ൽ​സാ കേ​ന്ദ്രം കൂ​ടി​യാ​ണി​ത്.

ഇ​തി​ൽ ആ​ദ്യം മ​രി​ച്ച എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്നു. ന്യൂ​മോ​ണി​യ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.