കാ​ഷ്മീ​രി​നെ സ്വ​ത​ന്ത്ര​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം; ബം​ഗ​ളൂ​രു​വി​ൽ യു​വ​തി അ​റ​സ്റ്റി​ൽ
Friday, February 21, 2020 10:45 PM IST
ബം​ഗ​ളൂ​രു: പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ യു​വ​തി​ക്കു പി​ന്തു​ണ​യു​മാ​യി കാ​ഷ്മീ​രി​നെ സ്വ​ത​ന്ത്ര​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹി​ന്ദു അ​നു​കൂ​ല സം​ഘ​ട​ന ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ടെ കാ​ഷ്മീ​ർ മു​ക്തി, ദ​ളി​ത് മു​ക്തി, മു​സ്‌​ലിം മു​ക്തി എ​ന്നി​ങ്ങ​നെ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​മാ​യി എ​ത്തി​യ ആ​ദ്ര ന​രാ​യ​ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​ന് അ​റ​സ്റ്റി​ലാ​യ അ​മൂ​ല്യ ലി​യോ​ണ​യു​ടെ​മേ​ൽ ചാ​ർ​ത്തി​യ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​തി​നി​ടെ അ​മൂ​ല്യ ലി​യോ​ണ​യു​ടെ ചി​ക്ക​മം​ഗ​ളൂ​രു ശി​വ​പു​ര​യി​ലെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ളാ​ണ് അ​മൂ​ല്യ​യു​ടെ വീ​ടി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. ക​ല്ലേ​റി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തെ​ന്ന് കൊ​പ്പ പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ലി​യോ​ണ​യു​ടെ വീ​ടി​ന് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. വീ​ട് ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ചി​ല​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.