രാജ്യദ്രോഹകുറ്റം: ഹാ​ര്‍​ദി​ക് പ​ട്ടേ​ലിനെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വിട്ടു
Sunday, January 19, 2020 6:41 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. ഈ ​മാ​സം 24 വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി അ​ഹ​മ​മ്മ​ദാ​ബാ​ദി​ലെ വി​രാം​ഗ​ത്തി​ൽ​നി​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ ജാ​മ്യ​മി​ല്ലാ​കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്.

2015 ൽ ​സം​വ​ര​ണ പ്ര​ക്ഷോ​ഭ​ത്തി​ൽ ജ​ന​ങ്ങ​ളെ ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കേ​സി​ൽ പ​ട്ടേ​ലി​നെ ര​ണ്ട് വ​ർ​ഷം ത​ട​വി​നു കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. 2016ൽ ​അ​ദ്ദേ​ഹം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ 2018ൽ ​വീ​ണ്ടും കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ൽ പ​ട്ടേ​ലി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ കോ​ട​തി ശ​നി​യാ​ഴ്ച അ​റ​സ്റ്റു വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.