ബ​സു​കാ​ർ ത​ള്ളി​യി​ട്ടു; യാ​ത്ര​ക്കാ​ര​ന്‍റെ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി
Friday, January 17, 2020 11:28 AM IST
വ​യ​നാ​ട്: മ​ക​ൾ ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​ന്‍റെ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. വ​യ​നാ​ട് ബ​ത്തേ​രി​യി​ലാ​ണ് സം​ഭ​വം. കാ​ര്യ​മ്പാ​ടി സ്വ​ദേ​ശി ജോ​സ​ഫി​ന്‍റെ കാ​ലി​ലൂ​ടെ​യാ​ണ് ബ​സ് ക​യ​റി​യി​റ​ങ്ങി​യ​ത്. തു​ട​യെ​ല്ലു​ക​ൾ പു​റ​ത്തു​വ​ന്നും മു​ട്ടു​ചി​ര​ട്ട ത​ക​ർ​ന്ന നി​ല​യി​ലും ജോ​സ​ഫി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ൽ നി​ന്നും വീ​ണ് മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

മ​ക​ൾ ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്യാ​ൻ പി​താ​വ് വീ​ണ്ടും ബ​സി​ന്‍റെ വാ​തി​ലി​ൽ ക​യ​റി. ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യ ജീ​വ​ന​ക്കാ​ർ പി​താ​വി​നെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ടു ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ക​ളു​ടെ മൊ​ഴി.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലും ബ​സ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.