ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ സ്ഥാനത്ത് ദി​ലീ​പ് ഘോ​ഷ് വീ​ണ്ടും
Friday, January 17, 2020 4:40 AM IST
കോ​ല്‍​ക്കൊ​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി ദി​ലീ​പ് ഘോ​ഷ് തു​ട​രും. വ്യാ​ഴാ​ഴ്ചയാ​ണ് ദി​ലീ​പ് ഘോ​ഷി​നെ അ​ധ്യ​ക്ഷ​നാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പാ​ര്‍​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ച​ത്.

2021ൽ ​പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ദി​ലീ​പ് ഘോ​ഷി​നെ വീ​ണ്ടും അ​ധ്യ​ക്ഷ​നാ​ക്കി​യ​ത്. ബം​ഗാ​ളി​ൽ ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ദി​ലീ​പ് ഘോ​ഷ് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്നു പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ വി​വാ​ദം നേ​രി​ട്ടി​രു​ന്നു ദി​ലീ​പ് ഘോ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.