തോ​ക്കു​മാ​യി ടി​ക്‌​ടോ​ക്ക് വീ​ഡി​യോ; കൗമാരക്കാരൻ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു
Tuesday, January 14, 2020 3:14 PM IST
ബ​റേ​ലി: സൈ​നി​ക​നാ​യ അ​ച്ഛ​ന്‍റെ തോ​ക്കു​മാ​യി ടി​ക്‌​ടോ​ക്ക് വീ​ഡി​യോ ചെ​യ്യു​ന്ന​തി​നി​ടെ പ​തി​നെ​ട്ടു വ​യ​സു​കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കേ​ശ​വ് കു​മാ​റാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ധി​യ ഭീ​കം​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ൽ നി​ന്ന് മ‌​ട​ങ്ങി​യെ​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ സൈ​നി​ക​നാ​യ അ​ച്ഛ​ന്‍റെ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ടി​ക്‌​ടോ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മ്മ​യു​ടെ പ​ക്ക​ൽ നി​ന്ന് നി​ർ​ബ​ന്ധ​പൂ​ർ​വം തോ​ക്ക് വാ​ങ്ങി​യാ​യി​രു​ന്നു ടി​ക്‌​ടോ​ക്കി​ന് ഒ​രു​ങ്ങി​യ​ത്.

കേ​ശ​വി​ന് തോ​ക്ക് ന​ൽ​കി​യ ശേ​ഷം അ​ടു​ക്ക​ള ജോ​ലി​യി​ലേ​ക്ക് ക​ട​ക്ക​വേ വെ​ടി​യൊ​ച്ച കേ​ട്ടു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ത​ല​യ്ക്ക് വെ​ടി​യേ​റ്റ നി​ല​യി​ൽ കേ​ശ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു കൗ​മാ​ര​ക്കാ​ര​ന്‍റെ അ​മ്മ പ​റ​ഞ്ഞു. കേ​ശ​വി​നെ ഉ​ട​ൻ ത​ന്നെ ബ​റേ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.‌‌

ടി​ക്‌​ടോ​ക്കും ഫേ​സ്ബു​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ സ​ജീ​വ​മാ​യി​രു​ന്നു കേ​ശ​വ്. നി​ര​ന്ത​രം പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ൾ മാ​റ്റു​ക​യും ടി​ക്‌​ടോ​ക്ക് വീ​ഡി​യോ എടുക്കുകയും ചെ​യ്യു​മാ​യി​രു​ന്നു. വീ​ട്ടി​ലെ ഭി​ത്തി​യി​ലെ പ​തി​പ്പി​ച്ചി​രു​ന്ന തോ​ളി​ലേ​ന്തി​യ പ​ട്ടാ​ള​ക്കാ​ര​ന്‍റെ ചി​ത്രം അ​നു​ക​രി​ച്ച് വീ​ഡി​യോ ചെ​യ്യാ​ൻ ശ്ര​മി​ക്ക​വേ​യാ​യി​രു​ന്നു ദു​ര​ന്ത​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ക്കു​ന്ന​തി​നെ കൗ​മാ​ര​ക്കാ​ര​ന്‍റെ കു​ടും​ബം എ​തി​ർ​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.