ജാ​മി​യ, അ​ലി​ഗ​ഡ്... തീ​വ്ര​വാ​ദം!; വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ച്ച് പാ​ർ​വ​തി തി​രു​വോ​ത്ത്
Monday, December 16, 2019 2:57 PM IST
കൊ​ച്ചി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ റാ​ണ അ​യ്യൂ​ബ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ചെ​യ്ത ട്വീ​റ്റ് റീ​ട്വീ​റ്റ് ചെ​യ്താ​ണ് പാ​ർ​വ​തി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. ജാ​മി​യ, അ​ലി​ഗ​ഡ്... തീ​വ്ര​വാ​ദം! എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണു പാ​ർ​വ​തി ട്വീ​റ്റ് ചെ​യ്ത​ത്.
നേ​ര​ത്തെ, പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി തെ​ന്നി​ന്ത്യ​ൻ ന​ട​ൻ സി​ദ്ധാ​ർ​ഥ്, ന​ടി അ​മ​ല പോ​ൾ, ആ​ഷി​ക് അ​ബു തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും നേ​ര​യെു​ള്ള പോ​ലീ​സ് ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സി​ദ്ധാ​ർ​ഥ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു​മെ​തി​രേ സി​ദ്ധാ​ർ​ഥ് പ​രി​ഹാ​സ​വും തൊ​ടു​ത്തു. ഇ​വ​ർ ര​ണ്ടു പേ​രും കൃ​ഷ്ണ​നും അ​ർ​ജു​ന​നു​മ​ല്ലെ​ന്നും ദു​ര്യോ​ധ​ന​നും ശ​കു​നി​യു​മാ​ണെ​ന്നാ​യി​രു​ന്നു സി​ദ്ധാ​ർ​ഥി​ന്‍റെ പ​രാ​മ​ർ​ശം.

നേ​ര​ത്തെ, സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പി​ന്തു​ണ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഏ​റെ​നാ​ളാ​യി കാ​ത്തി​രു​ന്ന വി​പ്ല​വം വ​രി​ക​യാ​ണെ​ന്നും ന​മ്മു​ടെ സ​ഹോ​ദ​രി​മാ​ർ ഇ​തി​നെ അ​തി​ജീ​വി​ക്കു​മെ​ന്നും ക​ട്ജു പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.