കാ​ത്തി​രു​ന്ന വി​പ്ല​വം വ​രു​ന്നു; വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പി​ന്തു​ണ​യു​മാ​യി മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു
Monday, December 16, 2019 12:26 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു. ഏ​റെ​നാ​ളാ​യി കാ​ത്തി​രു​ന്ന വി​പ്ല​വം വ​രി​ക​യാ​ണെ​ന്നും ന​മ്മു​ടെ സ​ഹോ​ദ​രി​മാ​ർ ഇ​തി​നെ അ​തി​ജീ​വി​ക്കു​മെ​ന്നും ക​ട്ജു പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലും ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ട്ജു​വി​ന്‍റെ പ്ര​തി​ക​ര​ണം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​ല്ലെ​റി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ പോ​ലീ​സ് ടി​യ​ർ ഗ്യാ​സ് പ്ര​യോ​ഗി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ലേ​ക്കു പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യും ചെ​യ്തു.

ബ​സു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ൽ ക​ത്തി​ച്ചു. അ​തേ​സ​മ​യം, ബ​സു​ക​ൾ പോ​ലീ​സ് ത​ന്നെ ക​ത്തി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​ർ​വ​ലാ​ശാ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​രും ആ​രോ​പി​ച്ചു.

അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്കു പ​ങ്കി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നും വി​ദ്യാ​ർ​ഥി സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ലെ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ജാ​മി​യ മി​ലി​യ വൈ​സ് ചാ​ൻ​സ​ല​ർ ന​ജ്മ അ​ക്ത​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.