പൗ​ര​ത്വ നി​യ​മം 100 ശ​ത​മാ​നം ശ​രി, അ​ക്ര​മി​ക​ളെ വ​സ്ത്രം​കൊ​ണ്ട് തി​രി​ച്ച​റി​യാം: പ്ര​ധാ​ന​മ​ന്ത്രി
Sunday, December 15, 2019 3:54 PM IST
ദും​ക: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം 100 ശ​ത​മാ​നം ശ​രി​യാ​യി​രു​ന്നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം അ​നു​വ​ദി​ക്കു​ന്ന​താ​ണ് നി​യ​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യ​തി​നാ​ൽ പീ​ഡ​നം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ക​യും അ​വ​ർ​ക്ക് ബ​ഹു​മാ​നം ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്- പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ജാ​ർ​ഖ​ണ്ഡി​ലെ ദും​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ക്ര​മം ഉ​ണ്ടാ​ക്കു​ന്ന​വ​രെ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ​കൊ​ണ്ട് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന​വ​ർ​ക്ക് അ​വ​ർ നി​ശ​ബ്ദ പി​ന്തു​ണ ന​ൽ​കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ തീ​രു​മാ​നം 100 ശ​ത​മാ​നം ശ​രി​യാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം ശ​രി​യാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നെ തെ​ളി​യി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

മോ​ദി​യും സ​ർ​ക്കാ​രും നി​യ​മം നി​ർ​മി​ക്കു​ക വ​ഴി രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ​രി​വ​യ്ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​രു​ടെ വ​ഴി​യി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ത്ത​തു​കൊ​ണ്ട് തീ​യി​ടു​ക​യാ​ണ്. അ​ക്ര​മം ഉ​ണ്ടാ​ക്കു​ന്ന​വ​രെ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ​കൊ​ണ്ട് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.