കോ​ടി​യേ​രി ചി​കി​ത്സ​യ്ക്ക് പോ​കു​മ്പോ​ൾ ആ​ർ​ക്കും പ്ര​ത്യേ​ക ചു​മ​ത​ല​യി​ല്ല: എം.​വി.​ഗോ​വി​ന്ദ​ൻ
Friday, December 6, 2019 10:27 AM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തുടർ ചി​കി​ത്സ​യ്ക്ക് പോ​കു​മ്പോ​ൾ ആ​ർ​ക്കും പ്ര​ത്യേ​ക ചു​മ​ത​ല​യി​ല്ലെ​ന്ന് പാ​ർ​ട്ടി കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി സെ​ന്‍റ​ർ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പാ​ർ​ട്ടി നി​ല​വി​ലു​ള്ള​ത് പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ തു​ട​ർ ചി​കി​ത്സ​യ്ക്ക് പോ​കു​മ്പോ​ൾ കോ​ടി​യേ​രി അ​വ​ധി​യെ​ടു​ത്ത് മാ​റി​നി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്ന് നേ​തൃ​ത​ല​ത്തി​ൽ ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. കോ​ടി​യേ​രി​യെ സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തു നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും ഏ​കോ​പ​ന​ച്ചു​മ​ത​ല ന​ൽ​കി​യേ​ക്കും എ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

പാ​ർ​ട്ടി സെ​ന്‍റ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​വി.​ഗോ​വി​ന്ദ​നു ഈ ​ചു​മ​ത​ല ന​ൽ​കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.