പ​ത്ത് ട്രി​പ്പ്, 16 രാ​ജ്യ​ങ്ങ​ൾ; മോ​ദി​യെ മ​റി​ക​ട​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
Wednesday, November 20, 2019 7:06 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളി​ൽ മു​ൻ​നി​ര​യി​ൽ വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഓ​ഗ​സ്റ്റ് മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം വി. ​മു​ര​ളീ​ധ​ര​ൻ പ​ത്ത് വി​ദേ​ശ​യാ​ത്ര​ക​ളി​ലാ​യി 16 രാ​ജ്യം സ​ന്ദ​ർ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഏ​ഴ് വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തി​യെ​ന്നും ഒ​ന്പ​ത് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ലോ​ക്സ​ഭാം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭൂ​ട്ടാ​ൻ, ഫ്രാ​ൻ​സ്, യു​എ​ഇ, ബ​ഹ്​റി​ൻ, റ​ഷ്യ, യു​എ​സ്, സൗ​ദി അ​റേ​ബ്യ, താ​യ്ല​ൻ​ഡ്, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച​ത്. ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ണം ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഏ​ഴ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളും ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ആ​റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​ണ് ഈ ​കാ​ല​യ​ള​വി​ൽ സ​ന്ദ​ർ​ശി​ച്ച​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യശ​ങ്ക​റും 16 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.