ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ട ജി​തി​ൻ എം​എ​സ് ഗോ​കു​ലം കേ​ര​ള​യി​ൽ ചേ​ക്കേ​റി
Monday, November 18, 2019 5:04 AM IST
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ട മ​ല​യാ​ളി താ​രം ജി​തി​ൻ എം​എ​സ് ഗോ​കു​ലം കേ​ര​ള ഐ ​ലീ​ഗ് ക്ല​ബ് കേ​ര​ള എ​ഫ്സി​യി​ലേ​ക്ക് ചേ​ക്കേ​റി. ടീ​മി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞ​തി​ലാ​ണ് ജി​തി​ൻ ബ്ലാ​സ്റ്റേ​ഴ്സ് വി​ട്ട​ത്. കേ​ര​ള​ത്തി​നാ​യി സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ മി​ന്നും​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത താ​ര​ത്തെ ഗോ​കു​ലം ടീ​മി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

2017 മു​ത​ൽ ബ്ലാ​സ്റ്റേ​ഴ്സ് ബി ​ടീ​മി​ലു​ണ്ടാ​യി​രു​ന്ന ജി​തി​ന് സീ​നി​യ​ർ ടീ​മി​ൽ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഓ​സോ​ൺ എ​ഫ്സി​ക്കു വേ​ണ്ടി ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ളി​ച്ച താ​രം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും പ്രീ​സീ​സ​ണി​ൽ ടീ​മി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​തും ഫൈ​ന​ൽ സ്ക്വാ​ഡി​ൽ നി​ന്നും താ​രം ത​ഴ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.