ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ഞ്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ നിയമിച്ചു
Tuesday, October 22, 2019 3:27 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ഞ്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ തെരഞ്ഞെടുത്തു. ബാ​ഗ​ൽ​കോ​ട്, ബി​ജാ​പു​ർ, ചി​ക്ക​മം​ഗ​ളൂ​രു, ചി​ത്ര​ദു​ർ​ഗ, നാ​യി​ചൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എ​സ്.​ജി. ന​ൻ​ജ​യി​ന​യെ ബാ​ഗ​ൽ​കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും എ​ച്ച്.​ആ​ർ. അ​ൽ​ഗൂ​ർ ബി​ജാ​പൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു. അം​ഷുനാ​ഥാ​ണ് ചി​ക്ക​മം​ഗ​ളൂ​രു ജി​ല്ലാ പ്ര​സി​ഡ​ന്‍റ്. എം.​കെ. താ​ജ്പീ​റി​നെ ചി​ത്ര​ദു​ർ​ഗ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും ബി.​വി. നാ​യി​ക്കി​ന്‍റെ റാ​യി​ചൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​സ്.​ആ​ർ പ​ട്ടേ​ൽ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റു​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.