കാ​മു​കി​യെ കാ​ണാ​നെ​ത്തി​യ 17 വ​യ​സു​കാ​ര​നെ ബ​ന്ധു​ക്ക​ൾ മ​ര്‍​ദി​ച്ചു​കൊ​ന്നു
Sunday, October 20, 2019 4:46 AM IST
ഗോ​ഹ​ട്ടി: കാ​മു​കി​യെ കാ​ണാ​നെ​ത്തി​യ 17 വ​യ​സു​കാ​ര​നെ ബ​ന്ധു​ക്ക​ൾ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ത്രി​പൂ​ര​യി​ലെ ഗോ​മ​തി​യി​ലാ​ണ് സം​ഭ​വം. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ റി​പ​ൻ സ​ർ​ക്കാ​ർ ആ​ണ് മ​രി​ച്ച​ത്.

കാ​മു​കി​യു​ടെ വീ​ട്ടി​ലെ​ത്തി​യ റി​പ​നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നു പി​ടി​കൂ​ടി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. റി​പ​ന്‍റെ അ​മ്മാ​വ​ൻ സ്ഥ​ല​ത്തെ​ത്തി അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി​യ​പ്പോ​ൾ റി​പ​ൻ മ​ര്‍​ദ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു​ള്ള പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.