മി​ര്‍​ച്ചി​യു​ടെ ഭാ​ര്യ​യു​മാ​യി ഭൂ​മി ഇ​ട​പാ​ട്; പ്ര​ഫു​ൽ പ​ട്ടേ​ലി​ന് ഇ​ഡി​യു​ടെ നോ​ട്ടീ​സ്
Tuesday, October 15, 2019 7:32 PM IST
മും​ബൈ: അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ വ​ലം​കൈ​യാ​യി​രു​ന്ന ഇ​ഖ്ബാ​ല്‍ മി​ര്‍​ച്ചി​യു​ടെ ഭാ​ര്യ ഹ​ജ്ര​യു​മാ​യി ന​ട​ത്തി​യ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഫു​ൽ പ​ട്ടേ​ലി​ന് നോ​ട്ടീ​സ് അ​യ​ച്ചു. വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യു​പി​എ സ​ർ​ക്കാ​രി​ൽ വ്യോ​മ​യാ​ന മ​ന്ത്രി​യാ​യി​രു​ന്നു പ്ര​ഫു​ൽ പ​ട്ടേ​ൽ.

ഇ​ഖ്ബാ​ല്‍ മി​ര്‍​ച്ചി എ​ന്ന ഇ​ഖ്ബാ​ല്‍ മേ​മ​നും പട്ടേലും ത​മ്മി​ൽ സാ​മ്പ​ത്തി​ക ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഖ്ബാ​ൽ മേ​മ​ന്‍റെ ബ​ന്ധു​വി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ഡി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം പ്ര​ഫു​ൽ പ​ട്ടേ​ൽ നി​ഷേ​ധി​ച്ചു.

ഇ​ഖ്ബാ​ൽ മേ​മ​ന്‍റെ ആ​ദ്യ ഭാ​ര്യ ഹ​ജ്ര മേ​മ​ന്‍റെ മും​ബൈ​യി​ലെ വ​ർ​ലി​യി​ലു​ള്ള സി​ജെ​യ് ഹൗ​സ് ഉ​ൾ​പ്പെ​ടെ പ​ട്ടേ​ലി​ന്‍റെ നി​ര​വ​ധി ഭൂ​മി ഇ​ട​പാ​ടു​ക​ൾ ഇ​ഡി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഇ​ഖ്ബാ​ൽ മേ​മ​നും പ്ര​ഫു​ല്‍ പ​ട്ടേ​ലും ഭാ​ര്യ​യും പ്രൊ​മോ​ട്ട​ര്‍​മാ​രാ​യ മി​ലേ​നി​യം ഡെ​വ​ല​പ്പേ​ഴ്സ് എ​ന്ന ക​മ്പ​നി​യും ചേ​ർ​ന്ന് വ​ർ​ലി​യി​ൽ 2006 ൽ ​ഇ​വി​ടെ 15 നി​ല കെ​ട്ടി​ടം വി​ക​സി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തി​ന്‍റെ മൂ​ന്നും നാ​ലും നി​ല 2007-ല്‍ ​മി​ര്‍​ച്ചി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. പ്ര​ഫു​ല്‍ പ​ട്ടേ​ലി​ന്‍റെ പേ​രി​ലാ​ണ് ര​ണ്ട് ഫ്‌​ളാ​റ്റു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.