കാ​ഷ്മീ​രി​ൽ ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ സ​ഹോ​ദ​രി​യും മ​ക​ളും ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ൽ
Tuesday, October 15, 2019 3:38 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​വ​ർ അ​റ​സ്റ്റി​ൽ. മു​ൻ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ സ​ഹോ​ദ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ പ്ര​ക്ഷോ​ഭ​ക​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​ന് എ​തി​രേ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ സ​ഹോ​ദ​രി സു​ര​യ്യ അ​ബ്ദു​ള്ള​യ്ക്കു പു​റ​മേ ഇ​വ​രു​ടെ മ​ക​ൾ സ​ഫി​യ അ​ബ്ദു​ള്ള, ജ​മ്മു കാ​ഷ്മീ​ർ മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ബ​ഷി​ർ അ​ഹ​മ്മ​ദ് ഖാ​ന്‍റെ ഭാ​ര്യ ഹ​വ ബ​ഷീ​ർ എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ശ്രീ​ന​ഗ​റി​ലെ ലാ​ൽ​ചൗ​ക്കി​ലാ​ണു സം​ഘം ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ പോ​ലീ​സ് ഇ​ര​ച്ചു​ക​യ​റി പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ഷ്മീ​രി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ സേ​വ​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​ക്ക​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.