മ​ഴ ക​ളി​ക്കു​ന്നു; കൂ​ട്ട​ത്ത​ക​ർ​ച്ച ഒ​ഴി​വാ​ക്കി ഇ​ന്ത്യ; ര​ഹാ​നെ​യ്ക്കു സെ​ഞ്ചു​റി ന​ഷ്ടം
Friday, August 23, 2019 6:26 AM IST
നോ​ർ​ത്ത് സൗ​ണ്ട്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം കൂ​ട്ട​ത്ത​ക​ർ​ച്ച ഒ​ഴി​വാ​ക്കി ഇ​ന്ത്യ. മ​ഴ ക​ളി ത​ട​സ​പ്പെ​ടു​ത്തി​യ ആ​ദ്യ ദി​ന​ത്തി​ൽ സ്റ്റ​ന്പെ​ടു​ക്കു​ന്പോ​ൾ 203/6 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. റി​ഷ​ഭ് പ​ന്ത് (20), ര​വീ​ന്ദ്ര ജ​ഡേ​ജ (3) എ​ന്നി​വ​രാ​ണു ക്രീ​സി​ൽ.

ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. മാ​യ​ങ്ക് അ​ഗ​ർ​വാ​ളും കെ.​എ​ൽ. രാ​ഹു​ലു​മാ​ണ് ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണ്‍ ചെ​യ്ത​ത്. തു​ട​ക്കം മോ​ശ​മാ​യ​തോ​ടെ 25/3 എ​ന്ന നി​ല​യി​ലേ​ക്ക് ഇ​ന്ത്യ വീ​ണു. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (5) ചേ​തേ​ശ്വ​ർ പു​ജാ​ര (2) വി​രാ​ട് കോ​ഹ്ലി (9) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. മാ​യ​ങ്കി​നെ​യും പു​ജാ​ര​യെ​യും കെ​മ​ർ റോ​ച്ച് വീ​ഴ്ത്തി​യ​പ്പോ​ൾ കോ​ഹ്ലി ഷാ​ന​ൻ ഗ​ബ്രി​യേ​ലി​ന് ഇ​ര​യാ​യി.

ഇ​തി​നു ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന കെ.​എ​ൽ. രാ​ഹു​ലും അ​ജി​ങ്ക്യ ര​ഹാ​നെ​യു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ച്ച​യി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത്. ഇ​ന്ത്യ നൂ​റി​ലേ​ക്ക് അ​ടു​ക്കു​ന്ന​തി​നി​ടെ രാ​ഹു​ലി​നെ പു​റ​ത്താ​ക്കി റോ​സ്റ്റ​ണ്‍ ചേ​സ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. 44 റ​ണ്‍​സാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ നേ​ട്ടം. ഗ​നു​മ വി​ഹാ​രി​ക്കൊ​പ്പം ഇ​ന്നിം​ഗ്സ് കെ​ട്ടി​പ്പ​ടു​ത്ത ര​ഹാ​നെ ഇ​ന്ത്യ​യെ 150 ക​ട​ത്തി. ടീം ​സ്കോ​ർ 175-ൽ ​നി​ൽ​ക്കെ വി​ഹാ​രി (32) യെ ​പു​റ​ത്താ​ക്കി റോ​ച്ച് വീ​ണ്ടും ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി ന​ൽ​കി.

സെ​ഞ്ചു​റി​യി​ലേ​ക്ക് അ​ടു​ക്കു​ക​യാ​യി​രു​ന്ന ര​ഹാ​നെ​യാ​യി​രു​ന്നു വി​ൻ​ഡീ​സി​ന്‍റെ അ​ടു​ത്ത ഇ​ര. വ്യ​ക്തി​ഗ​ത സ്കോ​ർ 81-ൽ ​നി​ൽ​ക്കെ ഗ​ബ്രി​യേ​ൽ ര​ഹാ​നെ​യു​ടെ കു​റ്റി പി​ഴു​തു. ഇ​തി​നു പി​ന്നാ​ലെ മ​ഴ​യെ​ത്തി​യ​തോ​ടെ ആ​ദ്യ ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 68.5 ഓ​വ​ർ മാ​ത്ര​മാ​ണ് ആ​ദ്യ ദി​വ​സം ക​ളി ന​ട​ന്ന​ത്.

രോ​ഹി​ത് ശ​ർ​മ, ആ​ർ. അ​ശ്വി​ൻ, വൃ​ദ്ധി​മാ​ൻ സാ​ഹ, കു​ൽ​ദീ​പ് യാ​ദ​വ്, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ർ ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ക്കു​ന്നി​ല്ല. നാ​ലു പേ​സ​ർ​മാ​രെ​യാ​ണ് വി​ൻ​ഡീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഷ​മ​ർ ബ്രൂ​ക്സ് വി​ൻ​ഡീ​സി​നാ​യി അ​ര​ങ്ങേ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.