ഗൗ​രി ല​ങ്കേ​ഷ്, ക​ൽ​ബു​ർ​ഗി വ​ധ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഒ​രേ ക​ര​ങ്ങ​ൾ; കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Saturday, August 17, 2019 10:02 PM IST
ബം​ഗ​ളു​രു: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഗ​ണേ​ഷ് മി​സ്കി​ൻ ത​ന്നെ​യാ​ണു പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​ര​ൻ ക​ൽ​ബു​ർ​ഗി​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. ശ​നി​യാ​ഴ്ച ഹു​ബ്ബ​ള്ളി-​ധ​ർ​വാ​ഡ് ജി​ല്ലാ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ക​ൽ​ബു​ർ​ഗി കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

അ​മോ​ൽ കാ​ലെ, പ്ര​വീ​ണ്‍ പ്ര​കാ​ശ് ച​തു​ർ, വാ​സു​ദേ​വ് ഭ​ഗ​വാ​ൻ സൂ​ര്യ​വം​ശി, ശ​ര​ദ് ക​ലാ​സ്ക​ർ, അ​മി​ത് രാ​മ​ച​ന്ദ്ര ബ​ദ്ദി എ​ന്നി​വ​രാ​ണ് ക​ൽ​ബു​ർ​ഗി കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ. ഹി​ന്ദു തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സ​നാ​ത​ൻ സ​ൻ​സ്ത പു​റ​ത്തി​റ​ക്കി​യ "​ക്ഷേ​ത്ര ധ​ർ​മ സാ​ധ​ന’​യി​ൽ​നി​ന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

2014 ജൂ​ണ്‍ ഒ​ന്പ​തി​ന് ബം​ഗ​ളു​രു​വി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ക​ൽ​ബു​ർ​ഗി ന​ട​ത്തി​യ ഒ​രു പ്ര​ഭാ​ഷ​ണ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് സം​ഘം ക​ൽ​ബു​ർ​ഗി​യെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു.

ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ പി​ലാ​ത്ത​ബെ​ത്തി​ൽ ഒ​രു റ​ബ​ർ പ്ലാന്‍റേഷ​നി​ലാ​ണ് സം​ഘം വെ​ടി​വ​യ്പ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. കൊ​ല ന​ട​ന്ന 2015 ഓ​ഗ​സ്റ്റ് 30-ന് ​ഗ​ണേ​ഷ് മി​സ്കി​നാ​ണ് ക​ൽ​ബു​ർ​ഗി​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ഇ​തേ​സം​ഘം ത​ന്നെ​യാ​ണ് 2017 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ക​ണ്ടെ​ത്തി.

മി​സ്കി​ൻ ഓ​ടി​ച്ച ബൈ​ക്കി​ൽ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ പ​ര​ശു​റാം വാ​ഗ്മാ​രെ​യാ​ണ് ഇ​വ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ക​ൽ​ബു​ർ​ഗി​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത അ​തേ ത​ര​ത്തി​ലു​ള്ള നാ​ട​ൻ തോ​ക്ക് ത​ന്നെ​യാ​ണ് ഗൗ​രി ല​ങ്കേ​ഷി​നു നേ​രെ​യും വെ​ടി​യു​തി​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഗൗ​രി ല​ങ്കേ​ഷ് വ​ധം അ​ന്വേ​ഷി​ച്ചി​രു​ന്ന പ്ര​ത്യേ​ക സം​ഘം ത​ന്നെ ക​ൽ​ബു​ർ​ഗി​യു​ടെ വ​ധ​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഈ ​വ​ർ​ഷ​മാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.