യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​ന് രാ​ഗേ​ഷി​ന്‍റെ പി​ന്തു​ണ; ക​ണ്ണൂ​രി​ൽ ഇ​ട​തു ഭ​ര​ണം വീ​ണു
Saturday, August 17, 2019 2:45 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ ഇ​ട​തു​ഭ​ര​ണ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യി. ഇ​തോ​ടെ കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് ന​ഷ്ട​മാ​യി. 26നെ​തി​രെ 28 വോ​ട്ടു​ക​ള്‍​ക്കാ​ണ് പ്ര​മേ​യം പാ​സാ​യ​ത്. സ്വ​ത​ന്ത്ര​നും ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ പി.​കെ. രാ​ഗേ​ഷ് യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു.

കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യ രാ​ഗേ​ഷി​ന് ഡെ​പ്യൂ​ട്ട് മേ​യ​ര്‍ പ​ദ​വി ന​ല്‍​കി ഏ​ക അം​ഗ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഭ​ര​ണ​ത്തി​നു​ള്ള പി​ന്തു​ണ രാ​ഗേ​ഷ് പി​ന്‍​വ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്ത് എ​ത്തി​യ​ത്.

രാ​ഗേ​ഷ് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി തു​ട​രു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, രാ​ഗേ​ഷി​ന്‍റെ ന​ട​പ​ടി ക​ടു​ത്ത രാ​ഷ്ട്രീ​യ വ​ഞ്ച​ന​യാ​ണെ​ന്ന് മേ​യ​റാ​യി​രു​ന്ന ഇ.​പി. ല​ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.