നെയ്യാർ ഡാമിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Friday, August 16, 2019 10:06 AM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ​ ഡാ​മി​ൽ കു​ളി​ക്കാ​നിറങ്ങി​ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പോ​ലീ​സ് ഹെ​ഡ് ക്വ​ർ​ട്ടേ​ഴ്‌​സ് ജീ​വ​ന​ക്കാ​രനായ കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​ രാ​ധാ​കൃ​ഷ്ണ​ൻ (49) ആണ് മരിച്ചത്. പോ​ലീ​സ് വ​കു​പ്പി​ലെ മി​നി​സ്റ്റി​രി​യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഡാ​മി​ൽ എ​ത്തി കുളിക്കുന്നതിനിടെയായിരുന്നു അപകടം.

നെ​യ്യാ​റി​ൽ നി​ര​പ്പു​കാ​ല ചെ​മ്പൂ​രു​കു​ന്നി​ൽ ക​ട​വി​ൽ വ്യാഴാഴ്ച വൈകുന്നേരം നാ​ല​ര​യോ​ടെ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് രാധാകൃഷ്ണനെ കാണാതായത്. മ​റ്റ് നാ​ല് പേ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് വി​വ​രം നെ​യ്യാ​ർ​ ഡാം പോ​ലീ​സി​നെ​യും ക​ള്ളി​ക്കാ​ട് അ​ഗ്‌​നി​ശ​മ​ന സേ​ന​യും അ​റി​യി​ച്ചു.

അ​ഗ്‌​നി​ശ​മ​നസേ​ന എ​ത്തി നാ​ല​ര മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും എ​ത്തി​ച്ച സ്കൂബ​യു​ടെ സ​ഹാ​യ​ത്താ​ൽ നടത്തിയ തി​ര​ച്ചി​ലിലാണ് മൃതദേഹം കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.