"അ​ക്ര​മ​ത്തി​ൽ പാ​ർ​ട്ടി​ക്കു പ​ങ്കി​ല്ല’; ന​സീ​റി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം എം.​വി. ജ​യ​രാ​ജ​ൻ
Tuesday, May 21, 2019 10:34 AM IST
കോ​ഴി​ക്കോ​ട്: ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും സി​പി​എം വി​മ​ത​നു​മാ​യ സി.​ഒ.​ടി. ന​സീ​റി​നെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ചു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ് ന​സീ​റി​നെ സ​ന്ദ​ർ​ശി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​ട്ടി​ക്കു പ​ങ്കി​ല്ലെ​ന്നും കു​റ്റ​ക്കാ​ർ ആ​രാ​യാ​ലും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു വ​ര​ണ​മെ​ന്നും ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ശ​നി​യാ​ഴ്ച രാ​ത്രി ത​ല​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം കാ​യ്യ​ത്ത് റോ​ഡി​ൽ​വ​ച്ചാ​ണ് ന​സീ​റി​ന് വെ​ട്ടേ​റ്റ​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് ന​സീ​റി​നെ ആ​ക്ര​മി​ച്ച​ത്. ന​സീ​റി​നെ ആ​ദ്യം ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന​സീ​റി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത മൂ​ന്നം​ഗ​സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്നാ​ണ് മൊ​ഴി. ന​സീ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. വെ​ട്ടേ​റ്റ കാ​ലി​നും ഇ​രു​കൈ​ക​ൾ​ക്കു​മാ​ണ് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ​ത്. വ​യ​റി​ൽ മു​റി​വേ​റ്റ ഭാ​ഗ​ത്തും ശ​സ്ത്ര​ക്രി​യ ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.