വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യേ തീ​രൂ..​നി​ല​പാ​ടി​ലു​റ​ച്ച് അ​ശോ​ക് ല​വാ​സ
Tuesday, May 21, 2019 7:52 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​മ്മീ​ഷ​ൻ ഇ​ന്ന് യോ​ഗം ചെ​യ്യാ​നി​രി​ക്കെ നി​ല​പാ​ടി​ലു​റ​ച്ച് അ​ശോ​ക് ല​വാ​സ. പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക്ലീ​റ്റ്ചി​റ്റ് ന​ൽ​കി​യ​തി​ലെ ത​ന്‍റെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യേ തീ​രൂ​വെ​ന്ന് ല​വാ​സ പ​റ​ഞ്ഞു. വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട്ട​ലം​ഘ​ന​ത്തി​ലെ ന​ട​പ​ടി സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്ത, പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തെ​ന്നാ​ണ് ല​വാ​സ​യു​ടെ വ്യ​ക്ത​മാ​ക്കി​യ​ത്. ക്ലീ​ൻ ചി​റ്റ് ന​ൽ​കി​ക്കൊ​ണ്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ലാ​ണ് ല​വാ​സ നേ​ര​ത്തേ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്.

എ​ന്നാ​ൽ, വി​യോ​ജി​പ്പ്‌ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും അ​ന്തി​മ ഉ​ത്ത​ര​വി​ൽ അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി. ല​വാ​സ​യു​ടെ നി​ല​പാ​ടി​നെ​തി​രെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​മ്മീ​ഷ​നു​ള്ളി​ലെ അ​ഭി​പ്രാ​യ വ്യ​ത്യ​സ​ങ്ങ​ൾ പൊ​തു​ച​ർ​ച്ച​യി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.