ഉ​യ​രെ ഉ​യി​രി​ൻ പി​ട​ച്ചി​ൽ; എ​യ​ർ ഇ​ന്ത്യ വി​മാ​നം വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി
Monday, May 20, 2019 5:45 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: യാ​ത്ര​ക്കി​ടെ യു​വാ​വി​നു ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം ഗു​ജ​റാ​ത്തി​ലെ വ്യോ​മ​സേ​ന​യു​ടെ വ്യോ​മ​താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ഡ​ൽ​ഹി​യി​ൽ​നി​ന്നും മ​സ്ക്ക​റ്റി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ വി​മാ​ന​ത്തി​ൽ​നി​ന്ന് യു​വാ​വി​നെ ജാം​ന​ഗ​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. ഇ​യാ​ളെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഗു​രു​ഗോ​വി​ന്ദ് സിം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പൂ​ർ​വ​മാ​യാ​ണ് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ പ​റ​ക്കു​ന്ന വി​മാ​ന​ങ്ങ​ളെ വ്യോമസേനയുടെ വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.