എ​സ്പി​ക്കും ബി​എ​സ്പി​ക്കും മോ​ദി​യെ ഭ​യ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Friday, April 19, 2019 6:04 AM IST
ല​ക്നോ: എ​സ്പി​യെ​യും ബി​എ​സ്പി​യെ​യും ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. എ​സ്പി-​ബി​എ​സ്പി നേ​തൃ​ത്വ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭ​യ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. എ​സ്പി​യും ബി​എ​സ്പി​യും ഉ​ത്ത​ർ​പ്ര​ദേ​ശി​നെ ന​ശി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​റ​ഞ്ഞു.

മോ​ദി കാ​വ​ൽ​ക്കാ​ര​നാ​ണെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത് കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്നാ​ണ്. മോ​ദി ക​ള്ള​നാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സും തു​റ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ എ​സ്പി​ക്കും ബി​എ​സ്പി​ക്കും മോ​ദി​യെ കു​റി​ച്ച് തു​റ​ന്നു പ​റ​യാ​ൻ ഭ​യ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ടെ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് യു​പി​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് യു​പി​ക്ക് മി​ക​ച്ച സ​ർ​ക്കാ​രി​നെ ന​ൽ​കും. ഇ​ത് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

കേ​ന്ദ്ര​ത്തി​ൽ മോ​ദി​യും യു​പി​യി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥും ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നും രാ​ഹു​ൽ ഗാന്ധി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.