അ​തി​രു​വി​ട്ട ആ​ഘോ​ഷം; റൊ​ണാ​ള്‍​ഡോ​യ്ക്കു 20,000 യൂ​റോ പി​ഴ
Friday, March 22, 2019 3:47 AM IST
മി​ലാ​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ അ​തി​രു​വി​ട്ട ഗോ​ളാ​ഘോ​ഷം ന​ട​ത്തി​യ യു​വ​ന്‍റ​സ് സൂ​പ്പ ര്‍​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്കു പി​ഴ. 20,000 യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 1600611 രൂ​പ) പി​ഴ ഇ​ട്ട​ത്. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് കോ​ച്ച് ഡി​യേ​ഗോ സി​മി​യോ​ണി​യെ അ​നു​ക​രി​ച്ച് മോ​ശം ആം​ഗ്യം കാ​ണി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രേ ര​ണ്ടാം പാ​ദ പ്രീ​ക്വാ​ര്‍​ട്ട​റി​ലാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ അ​തി​രു​വി​ട്ട ആ​ഘോ​ഷം. ര​ണ്ടാം പാ​ദ​ത്തി​ല്‍ റൊ ​ണാ​ള്‍​ഡോ​യു​ടെ ഹാ​ട്രി​ക്ക് മി​ക​വി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് യു​വ​ന്‍റ​സ് ജ​യി​ച്ച​ത്. ഇ​തോ​ടെ ആ​ഗ്രി​ഗേ​റ്റ് സ്കോ​റി​ൽ യു​വെ ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. ആ​ദ്യ പാ​ദ​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് യു​വ​ന്‍റ​സ് തോ​റ്റി​രു​ന്നു. ഹാ​ട്രി​ക്ക് തി​ക​ച്ച ശേ​ഷം സൈ​ഡ്‌​ലൈ​നി​ന​ടു​ത്തു​വ​ച്ച് കാ​ണി​ക​ള്‍​ക്കു നേ​രെ റൊ ​ണാ​ള്‍​ഡോ മോ​ശം ആം​ഗ്യം കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ആ​ദ്യ പാ​ദ​ത്തി​ല്‍ യു​വ​ന്‍റ​സി​നെ തോ​ല്‍​പി​ച്ച​ശേ​ഷം അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് കോ​ച്ച് ഡി​യേ​ഗോ സി​മി​യോ​ണി കാ​ണി​ക​ളെ നോ​ക്കി സ​മാ​ന​മാ​യ ആം​ഗ്യം കാ​ണി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് റൊ​ണാ​ള്‍​ഡോ പ്ര​തി​ക​രി​ച്ച​ത്. സി​മി​യോ​ണി​ക്കെ​തി​രേ ഇ​തി​ന്‍റെ പേ​രി​ല്‍ യു​വേ​ഫ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. 17,000 പൗ​ണ്ട് (ഏ​ക​ദേ​ശം 1537310 രൂ​പ) പി​ഴ​ശി​ക്ഷ​യാ​ണ് സി​മി​യോ​ണി​ക്ക് യു​വേ​ഫ വി​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.