മോ​ദി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക് തി​രി​ച്ചു
Thursday, February 21, 2019 3:50 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക് തി​രി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ദി ദ​ക്ഷി​ണ കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ദ​ക്ഷി​ണ കൊ​റി​യ​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 2018ലെ ​സി​യൂ​ൾ സ​മാ​ധാ​ന പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും. അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം, ആ​ഗോ​ള പു​രോ​ഗ​തി, മാ​ന​വി​ക വി​ക​സ​ന ന​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലെ മോ​ദി​യു​ടെ സം​ഭാ​വ​ന​ക​ളെ മു​ൻ നി​ർ​ത്തി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ സി​യോ​ൾ പീ​സ് പ്രൈ​സ് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​നാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ൺ ജെ ​ഇ​ന്നു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.