ജ​യ്പൂ​രി​ൽ പാ​ക് ത​ട​വു​കാ​ര​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്നു
Wednesday, February 20, 2019 4:11 PM IST
ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​ർ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ത​ട​വു​കാ​ര​നെ സ​ഹ​ത​ട​വു​കാ​ര്‍ ക​ല്ലെ​റി​ഞ്ഞ് കൊ​ന്നു. ര​ണ്ട് ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ചാ​ര​പ്ര​വൃ​ത്തി​ക്ക് ശി​ക്ഷ​യ​നു​ഭ​വി​ച്ച് വ​രി​ക​യാ​യി​രു​ന്ന ഷ​ക്കീ​റു​ള്ള എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ കൊ​ല്ലാ​ന്‍ ഇ​വ​ര്‍ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ.

പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം വ​ഷ​ളാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ക് സ്വ​ദേ​ശി​യാ​യ ത​ട​വു​കാ​ര​ന്‍ ഇ​ന്ത്യ​ന്‍ ജ​യി​ലി​ല്‍ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.