മോ​ദി സ​ർ​ക്കാ​രി​നെ കൈ​യ​യ​ച്ച് സ​ഹാ​യി​ച്ച് ആ​ർ​ബി​ഐ; ന​ൽ​കു​ന്ന​ത് 28,000 കോ​ടി
Tuesday, February 19, 2019 3:55 AM IST
മും​ബൈ: ഇ​ട​ക്കാ​ല ലാ​ഭ​വി​ഹി​ത​മാ​യി 28,000 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ന​ൽ​കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ). ആ​ർ​ബി​ഐ​യു​ടെ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തു ര​ണ്ടാം വ​ർ​ഷ​മാ​ണ് ആ​ർ​ബി​ഐ സ​ർ​ക്കാ​രി​ന് ലാ​ഭ​വീ​തം ന​ൽ​കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തു​ൾ​പ്പ​ടെ​യു​ള്ള ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു തു​ക ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ർ​ബി​ഐ​യു​ടെ ഇ​ട​ക്കാ​ല ലാ​ഭ​വി​ഹി​ത സ​ഹാ​യ​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ടു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വ​യ്ക്കും. ഈ ​സാ​ന്പ​ത്തി​ക ബാ​ധ്യ​ത നേ​രി​ടാ​ൻ മോ​ദി സ​ർ​ക്കാ​രി​നെ ഇ​ട​ക്കാ​ല ലാ​ഭ​വി​ഹി​തം സ​ഹാ​യി​ക്കും.

ര​ണ്ടു ഹെ​ക്ട​ർ ഭൂ​മി​യു​ള്ള രാ​ജ്യ​ത്തെ 12 കോ​ടി ക​ർ​ഷ​ക​ർ​ക്ക് 6000 രൂ​പ വീ​തം സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ് മോ​ദി സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ക​ർ​ഷ​ക സ​മാ​ശ്വാ​സ പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഗ​ഡു ന​ൽ​കു​ന്ന​തി​നാ​യി 20000 കോ​ടി രൂ​പ സ​ർ​ക്കാ​രി​ന് ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല ലാ​ഭ​വി​ഹി​ത പ്ര​ഖ്യാ​പ​ന​ത്തോ​ടെ 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷം സ​ർ​ക്കാ​രി​ന് ആ​ർ​ബി​ഐ ന​ൽ​കു​ന്ന ലാ​ഭ​വി​ഹി​തം 68,000 കോ​ടി​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ആ​ർ​ബി​ഐ 40,000 കോ​ടി രൂ​പ സ​ർ​ക്കാ​രി​നു ലാ​ഭ​വി​ഹി​തം ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ൽ ധ​നം സ​ർ​ക്കാ​രി​നു ന​ൽ​കു​ന്ന​തി​നെ​തി​രെ ആ​ർ​ബി​ഐ മു​ൻ ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ൽ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് പ​ട്ടേ​ലി​ന്‍റെ രാ​ജി​യി​ൽ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ വി​ശ്വ​സ്ത​നും മു​ൻ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യു​മാ​യ ശ​ക്തി​കാ​ന്ത ദാ​സി​നെ ഗ​വ​ർ​ണ​റാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.