ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വം: ഭ​ർ​ത്താ​വ് പി​ടി​യി​ൽ
Friday, January 18, 2019 11:23 AM IST
പി​റ​വം: രാ​മ​മം​ഗ​ല​ത്ത് ഒ​റ്റ​മു​റി വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യു​ടെ​യും നാ​ലു മ​ക്ക​ളു​ടേ​യും ദേ​ഹ​ത്തേ​ക്ക് ജ​നാ​ല​യി​ലൂ​ടെ ആ​സി​ഡ് ഒ​ഴി​ച്ചു പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് റെ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​മ​മം​ഗ​ലം നെ​യ്ത്തു​ശാ​ല​പ്പ​ടി​ക്ക് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മു​ട്ട​മ​ല​യി​ൽ സ്മി​ത (40), മ​ക്ക​ളാ​യ നെ​വി​ൻ (14), സ്മി​ജ (13), സി​മ്ന (12), സി​മ്നു (നാ​ല്) എ​ന്നി​വ​രെ​യാ​ണ് ആ​ഡി​സ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത്.

ഇ​തി​ൽ സി​മ്ന​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും കാ​ര്യ​മാ​യ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ക​ണ്ണി​ന് കാ​ഴ്ച​യ്ക്കു ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ ഇ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഇ​എ​സ്ഐ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ്യാഴാഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് സ്മി​ത പ​റ​ഞ്ഞു. ഇ​വി​ടെ ഒ​റ്റ​മു​റി​യു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് അ​ഞ്ചം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. ജ​ന​ല​ഴി​യി​ട​യി​ലൂ​ടെ റെ​നി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. വെ​ള്ളം ഒ​ഴി​ച്ച​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പി​ന്നീ​ട് ശ​രീ​രം പൊ​ള്ളു​ന്ന​താ​യി തോ​ന്നി​യ​പ്പോ​ഴാ​ണ് ആ​സി​ഡാ​ണ​ന്ന് മ​ന​സി​ലാ​യ​ത്. ജ​ന​ലി​ന്‍റെ അ​ടു​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സി​മ്ന​യു​ടെ ശ​രീ​ര​ത്തി​ലേ​ക്കാ​ണ് കൂ​ടു​ത​ലും ആ​സി​ഡ് വീ​ണ​ത്.

ഭ​ർ​ത്താ​വു​മാ​യി സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​ത്ത​തി​നാ​ൽ നാ​ലു മ​ക്ക​ളു​മാ​യി സ്മി​ത ഒ​റ്റ​യ്ക്കാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ മു​ന്നി​ൽ ക​ണ്ട് സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളും​ വ്യ​ക്തി​ക​ളും ചേ​ർ​ന്ന് ഇ​വ​ർ​ക്കാ​യി സ്ഥ​ലം വാ​ങ്ങി വീ​ട് നി​ർ​മി​ച്ച് ന​ൽ​കാൻ നടപടി തുടങ്ങിയിരുന്നു. പി​റ​വ​ത്തി​ന​ടു​ത്ത് ഓ​ണ​ക്കൂ​റി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച പ​ക​ൽ വാ​ട​ക വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന കിടക്ക ആരോ തീ​യി​ട്ട് നശിപ്പിച്ചിരുന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മ​ക്ക​ൾ​ക്കൊ​പ്പം നി​ല​ത്ത് പാ​യ് വി​രി​ച്ചാ​ണ് യുവതി കി​ട​ന്നു​റ​ങ്ങി​യ​ത്. രാ​മ​മം​ഗ​ലം എ​സ്ഐ എം.​പി. എ​ബി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ലെ​ത്തി യുവതിയുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.