നി​സാ​മു​ദ്ദീ​ന്‍ ദ​ര്‍​ഗ സ്ത്രീ ​പ്ര​വേ​ശം; കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് കോ​ട​തി നോ​ട്ടീ​സ​യ​ച്ചു
Monday, December 10, 2018 10:47 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍ ദ​ര്‍​ഗ​യി​ല്‍ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍ ദ​ര്‍​ഗ ട്ര​സ്റ്റി​നും നോ​ട്ടീ​സ് അ​യ​ച്ചു. ശ​ബ​രി​മ​ല റി​വ്യൂ​ഹ​ർ​ജി​യി​ലെ സു​പ്രീം കോ​ട​തി വി​ധി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​ൻ ഏ​പ്രി​ൽ 11 ലേ​ക്ക് മാ​റ്റി.

പൂ​ന​യി​ലെ നി​യ​മ​വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ദീ​പ ഫ​രി​യാ​ൽ, ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​ക​ളാ​യ ശി​വാ​ങ്കി കു​മാ​രി, അ​നു​കൃ​തി സു​ഖം എ​ന്നി​വ​രാ​ണ് നി​സാ​മു​ദ്ദീ​ന്‍ ദ​ര്‍​ഗ​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യ​ത്. നി​സാ​മു​ദ്ദീ​ൻ ദ​ർ​ഗ പൊ​തു ആ​രാ​ധ​നാ​ല​യം ആ​യ​തി​നാ​ൽ ലിം​ഗ, ജാ​തി, മ​ത ഭേ​ദ​മെ​ന്യേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി.

ന​വം​ബ​ർ 27ന് ​നി​സാ​മു​ദ്ദീ​ൻ ദ​ർ​ഗ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ദ​ർ​ഗ​യി​ൽ സ്ത്രി​ക​ളു​ടെ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന ത​ര​ത്തി​ൽ നോ​ട്ടീ​സ് പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഈ ​നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തെ​ന്ന് നി​യ​മ വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.