പ്ര​തി​നി​ധി​യെ നി​യ​മി​ച്ച​തി​ൽ ക്ര​മ​ക്കേ​ട്; സെ​ർ​ച്ച് ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട്ട് ഗ​വ​ർ​ണ​ർ
Monday, December 10, 2018 9:04 PM IST
തി​രു​വ​ന​ന്ത​പു​രം: എം.​ജി, കു​സാ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​സി​മാ​രെ നി​യ​യ​മി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച സെ​ർ​ച്ച് ക​മ്മി​റ്റി​ക​ൾ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം പി​രി​ച്ചു​വി​ട്ടു. സെ​ർ​ച്ച് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​തി​നി​ധി​യെ നി​യ​മി​ച്ച​തി​ലെ ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി.

എം​ജി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​യാ​യി ഡോ.​ജെ. പ്ര​ഭാ​ഷി​നെ​യാ​ണ് സെ​ർ​ച്ച് ക​മ്മി​റ്റി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​സി പ​ദ​വി​യി​ലേ​ക്ക് അ​പേ​ക്ഷ​ക​നാ​യ മു​ൻ ആ​ക്ടിം​ഗ് വി​സി ഡോ. ​സാ​ബു തോ​മ​സ് പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് സെ​ർ​ച്ച് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​സി പ​ദ​വി​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​മെ​ന്നു ക​ണ്ടാ​ണ് എം​ജി​യി​ലെ സെ​ർ​ച്ച് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്.

കു​സാ​റ്റി​ൽ പു​തി​യ വി​സി​യെ ക​ണ്ടെ​ത്താ​നു​ള്ള സെ​ർ​ച്ച് ക​മ്മി​റ്റി​യി​ലേ​ക്കു ഡോ.​ബി. ഇ​ക്ബാ​ലി​നെ​യാ​ണു സ​ർ​വ​ക​ലാ​ശാ​ല നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു പ​ക​രം നാ​മ​നി​ർ​ദേ​ശം ചെ​യ്ത​താ​ണു കു​സാ​റ്റ് വി.​സി​യെ ക​ണ്ടെ​ത്താ​നു​ള്ള ക​മ്മി​റ്റി​ക്കു പ്ര​ശ്ന​മാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ നേ​ര​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഗ​വ​ർ​ണ​റു​ടെ തീ​ർ​പ്പു തേ​ടി​യി​രു​ന്നു. പ്ര​ശ്ന​ത്തി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷ​മാ​ണു ര​ണ്ടു സെ​ർ​ച്ച് ക​മ്മി​റ്റി​ക​ളും പി​രി​ച്ചു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.