ഏകീകൃത നമ്പർ പ്ലേറ്റ് ഏപ്രിൽ മുതൽ
Monday, December 10, 2018 7:47 AM IST
ന്യൂഡൽഹി: വാ​ഹ​നം വാ​ങ്ങു​മ്പോ​ൾ ന​മ്പ​ർ പ്ലേ​റ്റ് ല​ഭി​ക്കു​ന്ന ഏ​കീ​കൃ​ത ന​മ്പ​ർ പ്ലേ​റ്റ് സം​വി​ധാ​നം എന്ന് മുതൽ നടപ്പിലാകുമെന്ന് ചോദ്യത്തിന് വിരാമമായി. ഏ​പ്രി​ൽ മു​ത​ൽ രാ​ജ്യ​ത്താ​കെ ഈ സംവിധാനം ന​ട​പ്പാ​ക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മോ​ഷ്​​ടാ​ക്ക​ളി​ൽ​നി​ന്ന്​ സു​ര​ക്ഷി​ത​മാ​ക്കാ​നും ഉ​ട​മ​ക്ക് വാ​ഹ​നം ഉ​ട​ൻ കണ്ടെ​ത്താ​നു​മു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ​യാ​ണ് ന​മ്പ​ർ​പ്ലേ​റ്റി​റ​ക്കു​ന്ന​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രേ രീ​തി​യി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റാ​കും ലഭ്യമാകുക. ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​തി​യ ന​മ്പ​ർ പ്ലേ​റ്റോ​ടു​കൂ​ടി​യേ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ക്കാ​നാ​കൂ. വി​ൽ​പ​ന ന​ട​ത്തു​ന്ന ഷോ​റൂ​മു​ക​ളി​ൽ​ ത​ന്നെയായിരിക്കും ര​ജി​സ്​​ട്രേ​ഷ​ൻ നടപടികൾ പൂ​ർ​ത്തി​യാ​ക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.