തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ര​ണ്ട് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ
Thursday, November 8, 2018 8:47 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ര​ണ്ട് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം ഒ​രു വ​ർ​ഷം കൊ​ണ്ട് ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചെ​ന്നും സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ​ൻ എ​ക്ക​ണോ​മി​യു​ടെ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018 ഒ​ക്ടോ​ബ​റി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 6.9 ശ​ത​മാ​ന​മാ​യാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്.

ത്രി​പു​ര​യി​ലാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്- 32 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് പു​തു​ച്ചേ​രി​യി​ലാ​ണെ​ന്നും (0.6 ശ​ത​മാ​നം) സി​എം​ഇ​ഐ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2017 ജ​നു​വ​രി​യി​ൽ 40.8 കോ​ടി പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ൽ 2018 ഒ​ക്ടോ​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ത് 39.7 കോ​ടി​യാ​യി കു​റ​ഞ്ഞു. അ​തേ​പൊ​ലെ തൊ​ഴി​ല​ന്വേ​ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 2017 ജൂ​ലൈ​യി​ൽ 14 കോ​ടി​യി​ൽ നി​ന്ന് 29.5 കോ​ടി​യാ​യി ഉ​യ​ർ​ന്നു. തൊ​ഴി​ൽ പ​ങ്കാ​ളി​ത്ത നി​ര​ക്ക് 42.4 ശ​ത​മാ​ന​മാ​യി താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്.

നോ​ട്ട് നി​രോ​ധ​ന​ത്തി​നു മു​ന്പ് 47-48 ശ​ത​മാ​നം തൊ​ഴി​ൽ പ​ങ്കാ​ളി​ത്ത നി​ര​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നും നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷ​മാ​ണ് വ​ലി​യ വീ​ഴ്ച​യു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ഈ ​വീ​ഴ്ച​യി​ൽ നി​ന്നു തി​രി​കെ ക​യ​റാ​നാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.