അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം
202425 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും പാലയാട് കാമ്പസിലെ ബിഎ എൽ എൽബി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 31.05.2024 വൈകുന്നേരം അഞ്ചിനുള്ളിൽ കണ്ണൂർ സർവകലാശാലാ വെബ്സൈറ്റിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. പഠന വകുപ്പുകളിൽ പുതുതായി ആരംഭിക്കുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുന്നവർക്ക് ആവശ്യമെങ്കിൽ മൂന്ന് വർഷം പൂർത്തിയാകുമ്പോഴോ നാല് വർഷം പൂർത്തിയാകുമ്പോഴോ വിടുതൽ ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവർക്ക് അവർ നേടിയ ക്രഡിറ്റിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി, ഡിഗ്രി (ഓണേഴ്സ്), ഡിഗ്രി (ഓണേഴ്സ് വിത്ത് റിസർച്ച്) എന്നിങ്ങനെയുള്ള ബിരുദങ്ങൾ ലഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 7356948230