യു​പി​യി​ൽ‌ പ​തി​നെ​ട്ടു​വ​യ​സു​കാ​രി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചു​കൊ​ന്നു
Friday, February 23, 2018 6:26 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ‌ പ​തി​നെ​ട്ടു​വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ന​ടു​റോ​ഡി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഉ​ന്നാ​വ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ‌​നി​ന്നും സൈ​ക്കി​ളി​ൽ വൈ​കു​ന്നേ​രം ച​ന്ത​യി​ലേ​ക്കു​പോ​യ പെ​ൺ​കു​ട്ടി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

തീ​പി​ടി​ച്ച ശ​രീ​ര​വു​മാ​യി 100 മീ​റ്റ​ർ ദൂ​രം ഓ​ടി​യ ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി മ​രി​ച്ചു​വീ​ണ​ത്. ഗ്രാ​മ​ത്തി​നു വെ​ളി​യി​ൽ പാ​ട​ത്താ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് മ​ണ്ണെ​ണ്ണ കൊ​ണ്ടു​വ​ന്ന ടി​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഒ​ന്നി​ൽ​ക്കൂ​ടു​ത​ൽ ആ​ളു​ക​ൾ‌ ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.