കു​ർ​ദി​ഷ് മേ​ഖ​ല​ക​ളി​ൽ തു​ർ​ക്കി​യു​ടെ വ്യോ​മാ​ക്ര​മ​ണം
Saturday, January 20, 2018 10:53 PM IST
ഡ​മാ​സ്ക്ക​സ്: വ​ട​ക്ക​ൻ സി​റി​യ​യി​ലെ കു​ർ​ദി​ഷ് മേ​ഖ​ല​ക​ളി​ൽ തു​ർ​ക്കി​യു​ടെ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. കു​ർ​ദി​ഷ് നി​യ​ന്ത്ര​ണ മേ​ഖ​ല​യാ​യ അ​ഫ്രി​നി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വൈ​കു​ന്നേ​രം സൂ​ര്യ​ൻ അ​സ്ത​മി​ക്കു​ന്ന​തി​നു മു​മ്പാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് തു​ർ​ക്കി​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സി​റി​യ​യി​ലെ കു​ർ​ദി​ഷ് പോ​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചാ​ണ് ആ​ക്ര​മ​ണം. ര​ണ്ടു ദി​വ​സ​മാ​യി ഈ ​മേ​ഖ​ല​യി​ൽ തു​ർ​ക്കി ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​റി​യ​യി​ൽ ഐ​എ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ് സി​റി​യ​ൻ കു​ർ​ദി​ഷ് പീ​പ്പി​ൾ​സ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ്സ് (വൈ​പി​ജി). എ​ന്നാ​ൽ തു​ർ​ക്കി ഇ​വ​രെ ഭീ​ക​ര​രാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കു​ർ​ദി​ഷ് വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​മാ​യി വൈ​പി​ജി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് തു​ർ​ക്കി ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...