സൈറ വസിമിനെതിരായ അതിക്രമം ഭയപ്പെടുത്തുന്നതെന്ന് ബോളിവുഡ് താരങ്ങൾ
Monday, December 11, 2017 6:16 AM IST
ന്യൂ​ഡ​ൽ​ഹി: ദം​ഗ​ൽ ന​ടി സൈറ വ​സി​മി​നു നേ​രെ വി​മാ​ന​ത്തി​ൽ ഉണ്ടായ ലൈം​ഗി​ക അ​തി​ക്ര​മത്തെ അപലപിച്ച് ബോളീവുഡ് ചലച്ചിത്രലോകം. സംഭവം ഞെട്ടിക്കുന്നതാണെന്ന് ബോളീവുഡ് താരങ്ങൾ അഭിപ്രായപ്പെട്ടു. നടിമാരായ ശ്രീദേവി, മാധുരി ദീക്ഷിത്, കരീന കപൂർ, ആലിയ ഭട്ട്, നടൻ ജാക്കി ഷ്റോഫ് തുടങ്ങി നിരവധിപ്പേരാണ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.

സംഭവം തന്നെ ഞെട്ടിച്ചുവെന്നായിരുന്നു ശ്രീദേവിയുടെ പ്രതികരണം. ഇതേക്കുറിച്ച് കേട്ടപ്പോഴുണ്ടായ ഞെട്ടലിൽ നിന്ന് താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്ന് അവർ പറഞ്ഞു. ഇന്ത്യ പോലെ സംസ്കാര സമ്പന്നമായ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്ന് മാധുര ദീക്ഷിത് അഭിപ്രായപ്പെട്ടപ്പോൾ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും അതിന് സ്ത്രീ സമൂഹം തന്നെ മുന്നിട്ടിറങ്ങണമെന്നും നടി കരീന കപൂർ അഭിപ്രായപ്പെട്ടു.

നാണക്കേടുണ്ടാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നായിരുന്നു നടൻ ജാക്കി ഷ്റോഫിന്‍റെ അഭിപ്രായം. ആശങ്കയുളവാക്കുന്ന ഇത്തരം സഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ആലിയ ഭട്ടും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് ഡ​ൽ​ഹി​യി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ വി​സ്താ​ര വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വെ സൈ​റ​യു​ടെ സീ​റ്റി​നു പി​ന്നി​ൽ ഇ​രു​ന്ന യാ​ത്ര​ക്കാ​ര​ൻ ഇവർക്കു നേരെ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ച​ത്.

യാ​ത്ര​ക്കാ​ര​ൻ കാ​ൽ ഉ​പ​യോ​ഗി​ച്ച് തന്‍റെ പി​ന്നി​ലും ക​ഴു​ത്തി​ലും ഉ​ര​സു​ക​യാ​യി​രു​ന്നുവെന്നും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന താ​ൻ ഞെ​ട്ടി​യു​ണ​ർ​പ്പോ​ഴാ​ണ് അ​ക്ര​മി​യു​ടെ കാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും സൈ​റ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂടെ വെ​ളി​പ്പെ​ടു​ത്തുകയായിരുന്നു. പി​ന്നി​ലി​രു​ന്ന​യാ​ൾ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും സൈ​റ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രുന്നു. മ​ങ്ങി​യ വെ​ളി​ച്ച​മാ​യ​തി​നാ​ൽ അ​ക്ര​മി​യു​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ സൈ​റയ്ക്കു സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ അ​ക്ര​മി കാ​ൽ ഉ​പ​യോ​ഗി​ച്ച് ഉ​ര​സു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. പ​ത്തു​മി​നി​റ്റ് നേ​ര​ത്തേ​ക്ക് അ​തി​ക്ര​മം നീ​ണ്ടു​ നി​ന്നെ​ന്നാണ് സൈറ വെളിപ്പെടുത്തിയത്.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കസെടുത്തിരുന്നു. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും വിമാനത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ കമ്പനികൾ ശ്രമിക്കണമെന്നും കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആവശ്യപ്പെടുകയും ചെയ്തു. അതിക്രമത്തിനു ശ്രമിച്ചയാളെ ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മും​ബൈ സ്വദേശിയായ വികാസ് സച്ദേവ് എന്നയാളാണ് അറസ്റ്റിലായത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.