തൃ​ശൂ​രി​ൽ ആ​യി​രം ക​ട​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ; മുഴുവൻ സമ്പർക്കത്തിലൂടെ; 1227 പേ​ർ രോ​ഗ​മു​ക്ത​ർ
Saturday, October 17, 2020 6:38 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ 1109 പേ​ർ​ക്ക് കൂ​ടി ശ​നി​യാ​ഴ്ച കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 1227 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മു​ഴു​വ​ൻ കേ​സു​ക​ളി​ലും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗ​ബാ​ധ. 11 കേ​സു​ക​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9320 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 163 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 27151. അ​സു​ഖ​ബാ​ധി​ത​രാ​യ 17564 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

യു​എ​ൽ​സി​സി ക്ല​സ്റ്റ​ർ 7, മ​റ്റ് സ​മ്പ​ർ​ക്ക കേ​സു​ക​ൾ 1085. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ര​ണ്ട് ഫ്ര​ണ്ട് ലൈ​ൻ വ​ർ​ക്ക​ർ​മാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 68 പു​രു​ഷ​ൻ​മാ​രും 70 സ്ത്രീ​ക​ളും 10 വ​യ​സ്സി​ന് താ​ഴെ 47 ആ​ൺ​കു​ട്ടി​ക​ളും 26 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ച​വ​ർ:

ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-242, സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ-​സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-28, എം.​സി.​സി.​എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-55, കി​ല ബ്ലോ​ക്ക് 1 തൃ​ശൂ​ർ-44, കി​ല ബ്ലോ​ക്ക് 2 തൃ​ശൂ​ർ-42, സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-150, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-158, വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ-235, സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി-31, പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ-317, സി.​എ​ഫ്.​എ​ൽ.​ടി.​സി നാ​ട്ടി​ക-362, പി.​എ​സ്.​എം. ഡെ​ന്‍റ​ൽ കോ​ളേ​ജ് അ​ക്കി​കാ​വ്-24, ജ്യോ​തി സി​എ​ഫ്എ​ൽ​ടി​സി, ചെ​റു​തു​രു​ത്തി-33, എം.​എം.​എം. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തൃ​ശൂ​ർ-76, ജി.​എ​ച്ച് തൃ​ശൂ​ർ-25, കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി-55, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി-24, ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി-8, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി-22, ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട-12, ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി-6, അ​മ​ല ആ​ശു​പ​ത്രി-47, ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ -80, മ​ദ​ർ ആ​ശു​പ​ത്രി-15, എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-8, ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -6, ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി കൊ​ടു​ങ്ങ​ല്ലൂ​ർ-1, രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട്-3, അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-16, സെ​ന്റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി-8, മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം-4, റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം-5, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ഴു​വി​ൽ-7, സ​ൺ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ തൃ​ശൂ​ർ-15.

ശ​നി​യാ​ഴ്ച 6048 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 1136 പേ​ർ പു​തി​യ​താ​യി ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 273 പേ​ർ ആ​ശു​പ​ത്രി​യി​ലും 863 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്. 3816 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 4458 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ഇ​തു​വ​രെ ആ​കെ 214479 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 400 ഫോ​ൺ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ൺ​ട്രോ​ൾ സെ​ല്ലി​ല്ലേ​ക്ക് വ​ന്ന​ത്. 33 പേ​ർ​ക്ക് സൈ​ക്കോ സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ​മാ​ർ വ​ഴി കൗ​ൺ​സി​ലിം​ഗ് ന​ൽ​കി.

റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും ബ​സ്റ്റാ​ൻ​ഡു​ക​ളി​ലു​മാ​യി 500 പേ​രെ ആ​കെ സ്‌​ക്രീ​നിം​ഗ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.