ജെ​എ​ൻ​യു: അ​ക്ര​മം നി​യ​ന്ത്രി​ച്ച​വ​രു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
Tuesday, January 14, 2020 12:59 PM IST
ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു​വി​ലെ അ​ക്ര​മം നി​യ​ന്ത്രി​ച്ചെ​ന്ന് ക​രു​തു​ന്ന​വ​രു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. യൂ​ണി​റ്റി എ​ഗ​നി​സ്റ്റ് ലെ​ഫ്റ്റ്, ഫ്ര​ണ്ട്സ് ഓ​ഫ് ആ​ർ​എ​സ്എ​സ് എ​ന്നീ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും സ​മ​ൺ​സ് അ​യ​ക്ക​ണം. അ​ക്ര​മ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ട​ൻ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ചു.

ജ​നു​വ​രി അ​ഞ്ചി​ന് ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജെ​എ​ൻ​യു​വി​ലെ മൂ​ന്നു അ​ധ്യാ​പ​ക​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​തും സം​ഘ​ടി​ത​വു​മാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലെ തെ​ളി​വു​ക​ളാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ന്ദേ​ശ​ങ്ങ​ളും സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​തു ന​ശി​പ്പി​ക്ക​പ്പെ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഹ​ർ​ജി​യി​ൽ വാ​ട്സ് ആ​പ്പ്, ഫേ​സ്ബു​ക്ക് എ​ന്നി​വ അ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഫോ​ണ്‍ ന​മ്പ​റു​ക​ളും കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.