കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ല; അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്
കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ല; അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്
Thursday, September 29, 2022 3:12 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. സോ​ണി​യാ​ഗാ​ന്ധി​യു​ടെ വ​സ​തി​യി​ല്‍ നടന്ന ചർച്ചയ്ക്കുശേഷമാണ് പ്രഖ്യാപനം.

ഇ​ന്നു ന​ട​ന്ന ച​ര്‍​ച്ച​യി​ലും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് തീ​രു​മാ​ന​മെ​ടു​ത്ത​ത്. രാ​ജ​സ്ഥാ​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ല്‍ സോ​ണി​യ​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ന്നും ഗെ​ഹ്‌​ലോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പാ​ര്‍​ട്ടി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ആ​ദ്യം​മു​ത​ല്‍ ഗെ​ഹ്‌​ലോ​ട്ട് ത​യാ​റാ​യെ​ങ്കി​ലും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​ഴി​യാ​ന്‍ വി​സ​മ്മ​തി​ച്ച​താണ് പാ​ര്‍​ട്ടി​യി​ല്‍ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കിയത്.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി ശശി തരൂരും, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും നാളെ പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<