കോ​ല്‍​ക്ക​ത്ത: 18-ാം സീ​സ​ൺ ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ആ​വേ​ശം​കെ​ടു​ത്തി ആ​ദ്യ​മാ​യി മ​ഴ ക​ളി​ച്ചു. കോ​ല്‍​ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്‌​സും ആ​തി​ഥേ​യ​രാ​യ നൈ​റ്റ് റൈ​ഡേ​ഴ്‌​സും ത​മ്മി​ലു​ള്ള മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു, ഇ​രു​ടീ​മും ഓ​രോ പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു. ടോ​സ് നേ​ടി​യ പ​ഞ്ചാ​ബ് കിം​ഗ്‌​സ് 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 201 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. തു​ട​ർ​ന്നു മ​റു​പ​ടി​ക്കാ​യി കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ക്രീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ഴ വി​ല്ല​നാ​യ​ത്.

കെ​കെ​ആ​ർ ഒ​രു ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ഏ​ഴ് റ​ണ്‍​സ് എ​ടു​ത്തു​നി​ൽ​ക്കേ മ​ഴ​യി​ൽ മ​ത്സ​രം നി​ർ​ത്തി​വ​ച്ചു, പിന്നീട് ഉപേക്ഷിച്ചു.

സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട്

2025 ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്‌​സും സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ആ​ദ്യ വി​ക്ക​റ്റി​ലാ​യി​രു​ന്നു പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന്‍റെ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട്. ഓ​പ്പ​ണ​ര്‍​മാ​രാ​യ പ്രി​യാ​ന്‍​ഷ് ആ​ര്യ​യും പ്ര​ഭ്‌​സി​മ്ര​ന്‍ സിം​ഗും ചേ​ര്‍​ന്ന് ഒ​ന്നാം വി​ക്ക​റ്റി​ല്‍ 120 റ​ണ്‍​സ് നേ​ടി. 12-ാം ഓ​വ​റി​ന്‍റെ അ​ഞ്ചാം പ​ന്തി​ലാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്.

പ്രി​യാ​ന്‍​ഷ് ആ​ര്യ 35 പ​ന്തി​ല്‍ നാ​ലു സി​ക്‌​സും എ​ട്ട് ഫോ​റും അ​ട​ക്കം 69 റ​ണ്‍​സ് നേ​ടി. പ്ര​ഭ്‌​സി​മ്ര​ന്‍ സിം​ഗ് 49 പ​ന്തി​ല്‍ 83 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ആ​റ് സി​ക്‌​സും ആ​റ് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്ര​ഭ്‌​സി​മ്ര​ന്‍ സിം​ഗി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. സു​നി​ല്‍ ന​രെ​യ്‌​ന്‍റെ ഒ​രു ഓ​വ​റി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് 22 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

മൂ​ന്നാം ന​മ്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ 16 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും ഒ​രു ഫോ​റും അ​ട​ക്കം 25 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍ (എ​ട്ട് പ​ന്തി​ല്‍ ഏ​ഴ്), മാ​ര്‍​ക്കോ യാ​ന്‍​സ​ണ്‍ (ഏ​ഴ് പ​ന്തി​ല്‍ മൂ​ന്ന്) എ​ന്നി​വ​ര്‍ വ​ന്ന​തു​പോ​ലെ മ​ട​ങ്ങി. ജോ​ഷ് ഇം​ഗ്ലി​ഷ് ആ​റ് പ​ന്തി​ല്‍ 11 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.


കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നാ​യി വൈ​ഭ​വ് അ​റോ​റ നാ​ല് ഓ​വ​റി​ല്‍ 34 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ആ​ന്ദ്രെ റ​സ​ല്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് നേ​ടി.

മാ​ക്‌​സ്‌​വെ​ല്‍ ബി ​വ​രു​ണ്‍

ഐ​പി​എ​ല്‍ 18-ാം സീ​സ​ണി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി പ​ഞ്ചാ​ബി​ന്‍റെ ഓ​സീ​സ് ഓ​ള്‍​റൗ​ണ്ട​ര്‍ ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്ലി​നെ ബൗ​ള്‍​ഡാ​ക്കു​ന്ന​ത്. മു​ള്ള​ന്‍​പു​രി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ലും ഏ​ഴു റ​ണ്‍​സി​ന് മാ​ക്‌​സ്‌​വെ​ല്ലി​നെ വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി ബൗ​ള്‍​ഡാ​ക്കി​യി​രു​ന്നു. ഐ​പി​എ​ല്ലി​ല്‍ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​ക്കു മു​ന്നി​ല്‍ മാ​ക്‌​സ്‌​വെ​ല്‍ ബൗ​ള്‍​ഡാ​യി പു​റ​ത്താ​കു​ന്ന​ത്.

ഇ​നി സി​എ​സ്‌​കെ മാ​ത്രം

2025 സീ​സ​ണ്‍ ഐ​പി​എ​ല്ലി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു വി​ക്ക​റ്റി​ല്‍ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് ഇ​തു​വ​രെ ഇ​ല്ലാ​ത്ത ഏ​ക​ടീ​മാ​ണ് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്. പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന് എ​തി​രേ ഡെ​വോ​ണ്‍ കോ​ണ്‍​വെ​യും ശി​വം ദു​ബെ​യും ചേ​ര്‍​ന്ന് 89 റ​ണ്‍​സ് നേ​ടി​യ​താ​ണ് സി​എ​സ്‌​കെ​യു​ടെ ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന കൂ​ട്ടു​കെ​ട്ട്. മൂ​ന്നു പ്രാ​വ​ശ്യം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് ഇ​തി​നോ​ട​കം നേ​ടി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നാമത്.