കൊ​ച്ചി: പി.​യു. ചി​ത്ര ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളെ കേ​ര​ള​ത്തി​നു സം​ഭാ​വ​ന ചെ​യ്ത പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ സ്‌​കൂ​ള്‍ ഇ​ക്കു​റി​യും ദീ​ര്‍​ഘ​ദൂ​ര ഇ​ന​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ ശ​ക്തി അ​റി​യി​ച്ചു.

ജൂ​ണി​യ​ര്‍ 3000 മീ​റ്റ​റി​ല്‍ ര​ണ്ടു സ്വ​ര്‍​ണ​വും മു​ണ്ടൂ​രി​ന്‍റെ താ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ എ​സ്. ജ​ഗ​നാ​ഥ​ന്‍ 9:15.76 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത​പ്പോ​ള്‍ മു​ണ്ടൂ​രി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഈ ​സ്‌​കൂ​ള്‍ മീ​റ്റി​ലെ ആ​ദ്യ സ്വ​ര്‍​ണം.

തു​ട​ര്‍​ന്നു ന​ട​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ എ​സ്. അ​ര്‍​ച്ച​ന 11:00.09 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത​പ്പോ​ള്‍ മു​ണ്ടൂ​രി​ന്‍റെ പേ​രി​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ടു സു​വ​ർ​ണ​ത്തി​ള​ക്കം.



സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ വി. ​അ​ന​ശ്വ​ര മു​ണ്ടൂ​രി​നു വെ​ള്ളി സ​മ്മാ​നി​ച്ചു. 16:35.88 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് അ​ന​ശ്വ​ര​യു​ടെ മെ​ഡ​ല്‍ നേ​ട്ടം.
കാ​യി​കാ​ധ്യാ​പ​ക​ന്‍ സി​ജി​ന്‍റെ കീ​ഴി​ലാ​ണ് ഈ ​താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​നം.