കൊ​​ച്ചി: സീ​​നി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ നൂ​​റ് മീ​​റ്റ​​ർ ബാ​​ക്ക് സ്ട്രോ​​ക്ക് നീ​​ന്ത​​ൽ മ​​ത്സ​​ര​​ത്തി​​ൽ മീ​​റ്റ് റി​​ക്കാ​​ർ​​ഡോ​​ടെ പൊ​​ന്ന​​ണി​​ഞ്ഞ് എ​​സ്. അ​​ഭി​​ന​​വ്. നി​​ല​​വി​​ലു​​ള്ള റി​​ക്കാ​​ർ​​ഡ് സമയമാ​​യ 1:02. 27 മി​​നി​​റ്റ് മ​​റി​​ക​​ട​​ന്നാ​​ണ് അ​​ഭി​​ന​​വ് (1:02.12 മി​​നി​​റ്റ്) നീ​​ന്തി​​ക്ക​​യ​​റി​​യ​​ത്.

ഇ​​തോ​​ടെ 2022ൽ ​​തൃ​​ശൂ​​ർ മോ​​ഡ​​ൽ ബോ​​യ്സ് സ്കൂ​​ളി​​ലെ ടി.​​ജെ. ധ​​നു​​ഷ് നേ​​ടി​​യ സമയം പ​​ഴ​​ങ്ക​​ഥ​​യാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​രം തു​​ണ്ട​​ത്തി​​ൽ എം​​വി​​എ​​ച്ച്എ​​സ്എ​​സി​​ലെ പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​ഭി​​ന​​വ് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ ദേ​​ശീ​​യ സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ൽ 200 മീ​​റ്റ​​ർ ഫ്രീ ​​സ്റ്റൈ​​ലി​​ൽ സു​​വ​​ർ​​ണ നേ​​ട്ടം കൈ​​വ​​രി​​ച്ചി​​രു​​ന്നു.

ദേ​​ശീ​​യ ജൂ​​ണി​​യ​​ർ കാ​​യി​​ക​​മേ​​ള​​യി​​ൽ ഇ​​തേ​​യി​​ന​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​നം നേ​​ടി. ആ​​ല​​പ്പു​​ഴ ച​​ന്പ​​ക്കു​​ളം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ സു​​രാ​​ജി​​ന്‍റെ​​യും സു​​ജ​​യു​​ടെ​​യും മ​​ക​​നാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം സാ​​യി​​യി​​ലെ അ​​ഭി​​ലാ​​ഷി​​നു കീ​​ഴി​​ലാ​​ണ് പ​​രി​​ശീ​​ല​​നം.


ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​ർ ഫ്രീ ​​സ്റ്റൈ​​ൽ നീ​​ന്ത​​ലി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം തു​​ണ്ട​​ത്തി​​ൽ എം​​വി​​എ​​ച്ച്എ​​സ്എ​​സി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​യും ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് വി​​ജ​​യ​​വാ​​ഡ സ്വ​​ദേ​​ശി​​യു​​മാ​​യ മോ​​ൻ​​ഗം തീ​​ർ​​ഥു സാം ​​ദേ​​വ് സ്വ​​ന്തം പേ​​രി​​ലെ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം കു​​റി​​ച്ച 4:19.76 മി​​നി​​റ്റ് ഇ​​ക്കു​​റി 4:16.25 ആ​​ക്കി പു​​തു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തി​​രു​​വ​​ന​​ന്ത​​പു​​രം ഗ്ലെ​​ൻ മാ​​ർ​​ക്ക് അ​​ക്വാ​​ട്ടി​​ക് ഫൗ​​ണ്ടേ​​ഷ​​നി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന മോ​​ൻ​​ഗം മി​​ക​​ച്ച പ​​രി​​ശീ​​ല​​നം ല​​ക്ഷ്യ​​മി​​ട്ട് 2022ൽ ​​ആ​​ണ് കേ​​ര​​ള​​ത്തി​​ലെ​​ത്തി​​യ​​ത്. അ​​മ്മ ന​​വ്യ ദീ​​പി​​ക​​യ്ക്കൊ​​പ്പം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്താ​​ണ് താ​​മ​​സം. അ​​ഭി​​ലാ​​ഷ് ത​​ന്പി​​ക്ക് കീ​​ഴി​​ലാ​​ണ് മോ​​ൻ​​ഗം പ​​രി​​ശീ​​ല​​നം.