കൊ​​​ച്ചി: കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​മേ​​​ള​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു മു​​​ന്പേ തു​​​ട​​​ങ്ങി​​​യ മ​​​ത്സ​​​ര ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ എ​​​തി​​​രാ​​​ളി​​​ക​​​ളെ ഏ​​​റെ പി​​​ന്നി​​​ലാ​​​ക്കി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. 73 സ്വ​​​ര്‍​ണ​​​വും 59 വെ​​​ള്ളി​​​യും 61 വെ​​​ങ്ക​​​ല​​​വും നേ​​​ടി 643 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റം.

ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള ക​​​ണ്ണൂ​​​രി​​​ന് 36 സ്വ​​​ര്‍​ണ​​​വും 26 വെ​​​ള്ളി​​​യും 36 വെ​​​ങ്ക​​​ല​​​വു​​​മ​​​ട​​​ക്കം 316 പോ​​​യി​​​ന്‍റു​​​ണ്ട്. 30 സ്വ​​​ര്‍​ണ​​​വും 20 വെ​​​ള്ളി​​​യും 38 വെ​​​ങ്ക​​​ല​​​വു​​മ​​​ട​​​ക്കം 295 പോ​​​യി​​​ന്‍റോ​​​ടെ തൃ​​​ശൂ​​​രാ​​​ണ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത്.

ആ​​​തി​​​ഥേ​​​യ​​​രാ​​​യ എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ക​​​ട്ടെ പാ​​​ല​​​ക്കാ​​​ടി​​​നും പി​​​ന്നി​​​ല്‍ അ​​​ഞ്ചാ​​​മ​​​താ​​​ണ്. 14 സ്വ​​​ര്‍​ണ​​​വും 21 വെ​​​ള്ളി​​​യും 35 വെ​​​ങ്ക​​​ല​​​വു​​​മ​​​ട​​​ക്കം 185 പോ​​​യി​​​ന്‍റാ​​​ണ് എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്. നാ​​​ലാം സ്ഥാ​​​ന​​​ത്തു​​​ള്ള പാ​​​ല​​​ക്കാ​​​ടി​​​ന് 19 സ്വ​​​ര്‍​ണ​​​വും 33 വെ​​​ള്ളി​​​യും 44 വെ​​​ങ്ക​​​ല​​​വും അ​​​ട​​​ക്കം 284 പോ​​​യി​​​ന്‍റാ​​​ണു​​​ള്ള​​​ത്.


സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ 73 പോ​​​യി​​​ന്‍റു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് എ​​​ച്ച്എ​​​സ്എ​​​സാ​​​ണ് മു​​​ന്നി​​​ല്‍. ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള വ​​​ട്ടി​​​യൂ​​​ര്‍​കാ​​​വ് ഗ​​​വ. വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ന് 52 പോ​​​യി​​​ന്‍റും മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള വ​​​ഴു​​​ത​​​ക്കാ​​​ട് കോ​​​ട്ട​​​ൺ​​​ഹി​​​ല്‍ ജി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ന് 43 പോ​​​യി​​​ന്‍റു​​​മാ​​​ണു​​​ള്ള​​​ത്.