സംസ്ഥാന സ്കൂൾ കായികമേളയ്ക്കു വർണാഭ തുടക്കം
Tuesday, November 5, 2024 1:41 AM IST
കൊച്ചി: രാജ്യത്താദ്യമായി പൊതുവിഭാഗത്തിലുള്‍പ്പെടുന്ന കായിക താരങ്ങള്‍ക്കൊപ്പം ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് എന്നപേരില്‍ കായിക മേളയുടെ ഭാഗമാക്കിയ ഭിന്നശേഷിക്കാര്‍ക്കുള്ള മത്സരങ്ങള്‍ ഇന്നു നടക്കും.
പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്റര്‍, തേവര എസ്എച്ച് എച്ച്എസ്എസ് എന്നിവിടങ്ങളാണ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന്റെ വേദികള്‍.
മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ അത്ലറ്റിക്സ് ഇനങ്ങളും ആണ്‍കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ മത്സരങ്ങളും നടക്കും. സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹാന്‍ഡ്ബോള്‍ മത്സരങ്ങളും കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ മിക്സഡ് ബാഡ്മിന്റൺ മത്സരങ്ങളും നടക്കും.
4 x100 മീറ്റര്‍ മിക്സഡ് റിലേ, 100 മീറ്റര്‍ ഓട്ടം, സ്റ്റാന്‍ഡിംഗ് ജംബ്, സ്റ്റാന്‍ഡിംഗ് ത്രോ എന്നീ അത്ലറ്റിക് ഇനങ്ങളിലാണു ഭിന്നശേഷിക്കാര്‍ മത്സരിക്കുന്നത്. ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാന്വലിന്റെ അടിസ്ഥാനത്തില്‍ അണ്ടര്‍ 14, എബോവ് 14 കാറ്റഗറികളിലായാണു മത്സരം.
വിവിധ ജില്ലകളില്‍നിന്നായി 1562 ഭിന്നശേഷി കായികതാരങ്ങളാണ് മത്സരിക്കുന്നതിനായി എത്തിയിട്ടുള്ളത്. 20ലേറെ സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരാണ് ഇവര്‍.
ഇന്നത്തെ മത്സരങ്ങൾ
കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്റര്‍: ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ജൂഡോ
പനമ്പിള്ളിനഗര്‍ ജിഎച്ച്എസ്എസ്: ഫുട്ബോള്‍
ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ട്: ത്രോ ബോള്‍
ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്: സോഫ്റ്റ് ബോള്‍
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്: വോളിബോള്‍
പുത്തന്‍കുരിശ് എംജിഎം എച്ച്എസ്എസ്: ഹാന്‍ഡ് ബോള്‍
തോപ്പുംപടി രാജീവ് ഗാന്ധി
സ്റ്റേഡിയം: ഖോഖൊ
കടയിരിപ്പ് ജിഎച്ച്എസ്എസ്: ബോക്സിംഗ്
കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍: പവര്‍ ലിഫ്റ്റിംഗ്
എറണാകുളം ടൗണ്‍ ഹാള്‍: ഫെന്‍സിംഗ്
തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ട്: ക്രിക്കറ്റ്
കോതമംഗലം എംഎ കോളജ്: അക്വാട്ടിക്സ്