കൊ​ച്ചി: കേ​ര​ള സ്‌​കൂ​ള്‍ അ​ത്‌‌​ല​റ്റി​ക് മീ​റ്റി​ല്‍ റി​ക്കാ​ര്‍​ഡ് നേട്ടത്തോടെ എം.​പി. മു​ഹ​മ്മ​ദ് അ​മീ​ന്‍. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ 8:37.69 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് അ​മീ​ന്‍ റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

മ​ല​പ്പു​റം ചീ​ക്കോ​ട് കെ​കെ​എം​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ്. 2018ല്‍ ​കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ളി​ലെ ആ​ര്‍​ദ​ര്‍​ശ് ഗോ​പി സ്ഥാ​പി​ച്ച 8:39.77 സെ​ക്ക​ന്‍​ഡാ​ണ് അ​മീ​ന്‍ മ​റി​ക​ട​ന്ന​ത്. ഇ​തേ​യി​ന​ത്തി​ല്‍ വെ​ള്ളി നേ​ടി​യ കെ.​സി. മു​ഹ​മ്മ​ദ് ജ​സീ​ലും (8:38.41) നി​ല​വി​ലെ റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​നം ന​ട​ത്തി.


അ​മീ​നും ജ​സീ​ലും ഒ​രു​മി​ച്ചാ​ണ് കാ​യി​കാ​ധ്യാ​പ​ക​ന്‍ മു​നീ​റി​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​യ​ര്‍ ത​ല​ത്തി​ല്‍ മ​ത്സ​രി​ച്ച് അ​മീ​ന്‍ സ്വ​ര്‍​ണ​വും ജ​സീ​ല്‍ വെ​ള്ളി​യും നേ​ടി. ഒ​രു​മി​ച്ച് പ​രി​ശീ​ലി​ച്ച് ഒ​രേ​യി​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ഒ​രേ സ്‌​കൂ​ളു​കാ​ര്‍ എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​വ​ര്‍​ക്കു​ണ്ട്.

സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റി​ല്‍ കാ​ല്‍ വ​ഴു​തി​വീ​ണെ​ങ്കി​ലും തു​ട​ര്‍​ന്ന് ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ പാ​ല​ക്കാ​ട് പ​ന​ങ്ങ​ത്തി​രി ആ​ര്‍​പി​എം​എ​ച്ച്എ​സി​ലെ പി.​ബി. അ​ശ്വ​ന്‍ ബാ​ബു​വി​നാ​ണ് (9:13.59) ഈ​യി​ന​ത്തി​ല്‍ വെ​ങ്ക​ലം.