യുപിയെ വീഴ്ത്തി കേരളം
Thursday, November 7, 2024 12:20 AM IST
തുമ്പ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെ ഒന്നാം ഇന്നിംഗ്സില്‍ എറിഞ്ഞിട്ട് കേരളം. ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 60.2 ഓവറില്‍ 162 റണ്‍സിന് ഉത്തര്‍പ്രദേശിനെ കേരള ബൗളര്‍മാര്‍ എറിഞ്ഞിട്ടു.
17 ഓവറില്‍ 56 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് ഉത്തര്‍പ്രദേശിന്റെ നടുവൊടിച്ചത്. മറുപടിക്കിറങ്ങിയ കേരളം ഒന്നാംദിനം അവസാനിച്ചപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് നേടി.
രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റിക്കാര്‍ഡ് ജലജ് സക്സേന സ്വന്തമാക്കി.